ഉണരുവിന്‍ യുവാക്കളെ!
ഉണരുവിന്‍ യുവാക്കളെ ഉണരുവിന്‍ സഖാക്കളെ
ഉണരിന്‍ ക്രൂശിന്റെ ധീരരാം യോദ്ധാക്കളെ
ഉണരിന്‍ ഉഷസിന്റെ ഗീതങ്ങള്‍ പാടീടുവിന്‍
ഉണരിന്‍ പ്രബുദ്ധരായ് പ്രവൃത്തി ചെയ്തീടുവിന്‍
ജഡമോഹം കണ്മോഹം ജീവനപ്രതാപവും
ജഗത്തില്‍ നിന്നുള്ളതാമതു വിട്ടകലുവിന്‍
ജയജീവിതം ചെയ്‌വാന്‍ ശക്തിയെ പുതുക്കുവിന്‍
ജയത്തിന്‍ കൊടി കൈയ്യില്‍ പിടിച്ചു മുന്നേറുവിന്‍
ഭിന്നത വെടിയുവിന്‍ മന്ദതകളയുവിന്‍
പന്നഗ കിടാങ്ങളിന്‍ തന്ത്രത്തോടെതിര്‍ക്കുവിന്‍
നന്മയാല്‍ തിന്മകളെ വെല്ലുവിന്‍ വിലസുവിന്‍
ചിന്മയന്‍ മഹിമയ്ക്കായ് സര്‍വ്വവും ചെയ്തീടുവിന്‍
ഐക്യത ബലമാക്കി ത്യാഗം കൈമുതലാക്കി
സ്‌നേഹത്തിന്‍ കൊടിക്കീഴിലണിയായ്‌നിരക്കുവിന്‍
സ്‌നേഹിപ്പിന്‍ തമ്മില്‍ തമ്മില്‍ ജീവിപ്പിന്‍ വിശുദ്ധിയില്‍
ക്രിസ്തു ശിഷ്യര്‍ നമ്മിലീഗുണങ്ങള്‍ വിളങ്ങട്ടെ
കവിത:- ഉണരുവിന്‍ യുവാക്കളെ
ബ്രദര്‍ ജോര്‍ജ്ജ് പീറ്റര്‍ ചിറ്റൂര്‍