പുതിയ താളുകള്‍
പ്രിയ സഹോദരന്മാരെ, നമ്മുടെ വെബ് സൈറ്റില്‍ പുതുതായി തുടങ്ങിയ മെംബെര്‍ പേജുകള്‍ ഇതിനോടകം നിങ്ങള്‍ സന്ദര്‍ശിച്ചുകാണും എന്നു വിചാരിക്കുന്നു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്ക് അവരുടെ വാര്‍ത്തകള്‍, ലേഖനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇന്റെര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. വിശ്വാസികള്‍ക്ക് ആത്മീക ഉത്തേജനം പകരുന്ന ലേഖനങ്ങള്‍ എഴുതാന്‍ കഴിവുള്ള സഹോദരീ സഹോദരന്മാരില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു. ഈ യുഗത്തില്‍ നമ്മളുടെ ഇടയിലുള്ള വാരികകള്‍ മിക്കതും ഇന്റെര്‍നെറ്റ് വാരികകളായി മാറിയിട്ടുണ്ട്. തുടര്‍ന്ന് യു കെ യിലുള്ള ബ്രദറണ്‍ വിശ്വാസികളുടെ ഒരു ഈ-വാരിക അല്ല എങ്കില്‍ മാസിക തുടങ്ങാന്‍ തത്പര്യപ്പെടുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ എഴുതി അറിയിക്കുക.