ചിന്താവിഷയം
നമ്മെ ശോധന കഴിച്ച് നിര്‍മ്മലീകരിക്കുന്ന ദൈവം
പഴയനിഴമകാലത്ത് സമാഗമന കൂടാരത്തിലെ തിരശീലയില്‍ നീതിയുടെ പ്രതിരൂപമായാണ് ചണം കൊണ്ടുള്ള വിവിധതരത്തിലുള്ള നൂലുകള്‍ ഉപയോഗിച്ചിരുന്നത്. (പുറപ്പാട് :26) . പുരോഹിതന്മരുടെ വസ്ത്രത്തിലും ഇതേ രീതിയിലുള്ള നൂലുകള്‍ ഉപയോഗിച്ചിരുന്നു. (പുറ: 28). പുതിയനിയമസഭയാകുന്ന മണവാട്ടിക്കും ആത്മമണവാളനായ കര്‍ത്താവ് നല്‍കുന്നത് ഇതേ നീതിയുടെ വസ്ത്രമാണ്. (വെളിപ്പാട് :19:7,8) ചണനൂലുകള്‍ ഉണ്ടാക്കുന്നവര്‍ ചണചെടിയുടെ തണ്ടില്‍ നിന്നാണ് ചണനാരുകള്‍ എടുക്കുന്നത്. ശാഖകളില്ലാതെ നേരെ വളരുന്ന ചെടികാളാണ് ഇതിനുപയോഗിക്കുന്നത്. അത് കൃത്യസമയത്ത് മുറിച്ചെടുത്ത് തണ്ടുകള്‍ സൂര്യപ്രകാശത്തില്‍ ഉണങ്ങുന്നു. അതിനുശേഷം പുറംന്തോട് ചീയുന്നതിനായി ശുദ്ധവെള്ളത്തില്‍ കഴുകി നാരുകള്‍ വേര്‍തിരിച്ച് നൂലുകളാക്കി തീര്‍ക്കുന്നു. ദൈവം തന്റെ കൃപയാല്‍ മഹത്വത്തിനായി ഒരു വിശ്വാസിയെ വിവിധ പരിശോധനയില്‍ കൂടി കടത്തിവിട്ട് ഒരുക്കുന്നതും ഇതേ നിലകളിലാണ്.
അവന്‍ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ട്…………………….ശുദ്ധികരിച്ച് പൊന്നു പോലെയും, വെള്ളി പോലെയും നമ്മേയും നിര്‍മ്മലികരിക്കും. (മലാഖീ:3:3) ( സങ്കീ. 19:12,13, 2തിമൊത്തി. 2:20,21, യാക്കോ. 4:8, 1യോഹ. 1:9)
സജി സ്റ്റീഫന്‍ സണ്ടര്‍ലാന്‍ഡ്