ആരാധന യുഗങ്ങളിലൂടെ….
ദൈവം മനുഷ്യനെ സ്യഷ്ടിച്ചത് ദൈവത്തെ യുഗായുഗം ആരാധിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
ദൈവത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ചു ദൈവികനിയമങ്ങളെ അനുസരിച്ചാണ് ദൈവത്തെ ആരാധിക്കേണ്ടത്.
എന്നല്‍ ഓരോ യുഗത്തിലും മനുഷ്യന്റെ ആരാധന പരാജയപ്പെടുന്നു.
ആദാം പാപം ചെയ്യുന്നതിനുമുന്‍പ് അവന്‍ ദൈവവുമായുള്ള സമ്പര്‍ക്കത്തില്‍ ജീവിച്ച് ദൈവത്തെ ആരാധിക്കതക്കവണ്ണമായിരുന്നു ദൈവം അവനെ ഏദെനില്‍ ആക്കിയിരുന്നത്. ഈ യുഗം നിഷ്പാപയുഗം (ഉല്പത്തി 1:28) എന്നറിയപ്പെടുന്നു. ആദാ.ഹവ്വമാരുടെ പാപത്തിന്റെ ഫലമായി ഏദെനില്‍നിന്നും അവരെ പുറത്താക്കുന്നു. തുടര്‍ന്ന് മനസാക്ഷി യുഗം (Conscience) ആരംഭിക്കുകയാണ്. ( ഉല്പത്തി 3:7).
മനസാക്ഷിയുഗത്തില്‍ തങ്ങളുടെ ഇഷ്ടം പോലെ ആരാധിപ്പാന്‍ മനുഷ്യന്‍ ശ്രമിച്ചു.
ദൈവികനിയമപ്രകാരം ദൈവത്തെ ആരാധിക്കുക എന്നുള്ള അലംഘനീയ നിയമം മനുഷ്യന്‍ ലംഘിച്ചു. അതോടെ മനുഷ്യഹൃദയത്തിലെ വൈകല്യങ്ങള്‍ ആരാധനയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.കയീന്റെ ആരാധന ദൈവത്തിനു പ്രസാദമായില്ല. രക്തംചൊരിഞ്ഞുള്ള ഹാബേലിന്റെ യാഗത്തില്‍ ദൈവം പ്രസാദിച്ചു. അതിന്റെ ഫലം അവന് രക്തസാക്ഷിയാകേണ്ടിവന്നു. ഹാബേലിന്റെ യാഗം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാല്‍വറിയിലെ മരണത്തിന്റെ നിഴല്‍ മാത്രമായിരുന്നു. ജലപ്രളയം വരെ ഈ യുഗം തുടര്‍ന്നു.
ജലപ്രളയത്തിനുശേഷം മാനുഷികഭരണയുഗം ആരംഭിക്കുന്നു. നോഹയും കുടുംബവും മാത്രമാണ് ഈ യുഗത്തിലേക്ക് പ്രവേശിക്കപ്പെട്ടത്. ഈ യുഗത്തില്‍ ഇനിയും ജലപ്രളയത്താല്‍ ഭൂമിയെ നശിപ്പിക്കുകയില്ലയെന്ന് ദൈവം നോഹയോട് ഉടമ്പടി ചെയ്തു. ജലപ്രളയത്തില്‍ നിന്നും രക്ഷ പ്രാപിച്ച ശേഷം നോഹ യാഗം കഴിച്ച് ദൈവപ്രസാദം നേടി. ഈ യുഗത്തില്‍ ഭൂമിയെ അടക്കിവാഴാന്‍ ദൈവം നോഹയെ അനുഗ്രഹിച്ചു. എന്നാല്‍ ഈ യുഗത്തിന്റെ അവസാനം മനുഷ്യന്‍ ദൈവത്തെ വിട്ടകന്ന് വിഗ്രഹാരാധികളായിത്തീര്‍ന്നു. ഈ യുഗം അവസാനിക്കുമ്പോള്‍ ദൈവകൃപലഭിച്ചവാനായ അബ്രഹാമിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു യുഗം ആരംഭിക്കുകയാണ്.
ഈ യുഗം ആരംഭിക്കുന്നത് അബ്രാഹാമിനെ വിളിക്കുന്നതു മുതലാണ്. ദൈവികവാഗ് ദത്തങ്ങളില്‍ വിശ്വസിച്ച് തന്നെ അനുസരിക്കുമോ എന്ന് പരിശോധിച്ചയുഗമാണ് വാഗ് ദത്തയുഗം എന്നറിയപ്പെടുന്നത്. മനുഷ്യന്‍ പൂര്‍ണ്ണമായി ദൈവത്തെ അനുസരിച്ച് ദൈവികവഗ് ദത്തങ്ങള്‍ പ്രാപിപ്പാന്‍ സാധ്യമല്ലാതായപ്പോള്‍ എഴുതപ്പെട്ട പ്രമാണം (law) കൊടുത്തിട്ട് അതനുസരിച്ചുനടന്നാല്‍ അനുഗ്രഹം എന്ന വ്യവസ്ഥയില്‍ ന്യായപ്രമാണയുഗം ഏര്‍പ്പെടുത്തുന്നതുവരെയുള്ള കാലയളവാണ് ഈ യുഗം.ഈ യുഗത്തില്‍ അബ്രാഹാം വിശ്വാസത്തോടുകൂടെ ദൈവത്തെ ആരാധിച്ചു. എന്നാല്‍ ഈ യുഗത്തിലും തുടക്കത്തിലുള്ള
ദൈവത്തോടുള്ള ഏകഗ്രതയും വിധേയവും പിന്‍തലമുറകളില്‍നിന്നും അകന്നു പോയി.ഓരോ യുഗത്തിന്റെ അവസാനവും മനുഷ്യന്റെ ആരാധന പരാജയ പ്പെടുന്നു.
ദൈവം തന്റെ സ്വന്ത ജനമായ യിസ്രായേല്‍ മക്കള്‍ക്ക് ഒരു പ്രമാണം മോശ മുഖാന്തിരം
നല്‍കിയിട്ട് അതു പാലിച്ചാല്‍ അനുഗ്രഹവും ആരാധനയ്ക്കുള്ള വഴിയും ഉണ്ടായിരിക്കുമെന്നുള്ള
വ്യവസ്ഥയില്‍ അവരുടെ അനുസരണത്തെ പരീക്ഷിച്ച കാലയളവാണ് ന്യായപ്രമാണ യുഗം.
ഈ യുഗത്തില്‍ നടന്ന പല കാര്യങ്ങളും വരുവാനുള്ള രക്ഷകനായ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നിഴല്‍ മാത്രമായിരുന്നു.ഈ യുഗത്തില്‍ പൂര്‍ണ്ണമായി ഒരു ജഡവും നീതികരിക്കപ്പെട്ടില്ല.തങ്ങളുടെ തെറ്റുകള്‍ക്ക് എന്നേക്കുമുള്ള പരിഹാരം ഈ യുഗത്തിലും ലഭിച്ചില്ല. കര്‍ത്തവായ യേശു ക്രിസ്തുവിന്റെ ഒന്നാം വരവോടും തന്റെ കാല്‍വറിമരണത്തോടും കൂടി ഈ യുഗം അവസാനിച്ചു.
6.സഭായുഗം(.കൃപായുഗം) ( അപ്പോ. പ്രവ ത്തി 2:11 ) (CHURCH)
യേശു ക്രിസ്തുവിന്റെ കാല്‍വറിയിലെ ക്രൂശുമരണം, പുനരുത്ഥാനം എന്നിവക്കു ശേഷം
പരിശുദ്ധാത്മാവിന്റെ വരവോടു കൂടി സഭായുഗം ആരംഭിച്ചു. ഈ കാലയളവ് നമ്മളുടെ കര്‍ത്താവിന്റെ രണ്ടാം വരവു വരെയാണ്. കര്‍ത്താവിന്റെ കാല്‍വറി മരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിച്ച് അവനെ രക്ഷകനും കര്‍ത്തവും ദൈവവുമായി ഹൃദയത്തില്‍ കൈകൊള്ളുന്നവന്‍ നിത്യജീവനും സ്വര്‍ഗ്ഗത്തിനും അവകാശിയാണ്. (യോഹ 3:16, റോമ 10:9, 1 യോഹ 1: 7,9 ,യോഹ 1:12) യേശുക്രിസ്തു ഏകരക്ഷകന്‍ എന്ന് സഭായുഗം വെളിപ്പെടുത്തുന്നു. (അപ്പോ.പ്രവര്‍ത്തി 4:12) . അങ്ങനെ രക്ഷപ്രാപിച്ചവര്‍ പരസ്യമായി ദൈവകല്‍പ്പന അനുസരിച്ച് കര്‍ത്താവിനെ ജലത്തില്‍ സാക്ഷിക്കണം (റോമര്‍ 6:1-11). രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടവര്‍ യഥാര്‍ത്ഥമായി ഈ ജഡത്തില്‍ ജീവിക്കുമ്പോള്‍ വേര്‍പാടിലും വിശുദ്ധിയിലും കര്‍ത്താവായ
യേശുക്രിസ്തുവില്‍ കൂടി പിതാവായ ദൈവത്തെ ആരാധിക്കണം.നമ്മുടെ കര്‍ത്താവിന്റെ രണ്ടാം വരവില്‍ സഭ എടുക്ക പ്പെടുമ്പോള്‍ ഈ യുഗം അവസാനിക്കുന്നു.
അന്തിക്രിസ്തുവിന്റെ ഭരണത്തിനുശേഷം ആയിരം വര്‍ഷം നമ്മുടെ കര്‍ത്താവിന്റെ ഭരണത്തിന്‍കീഴില്‍ ആയിരിക്കുന്ന കാലഘട്ടമാണ് സഹസ്രാബ്ദയുഗം എന്നറിയപ്പെടുന്നത്. അന്ന് വിശുദ്ധന്മാര്‍ തേജസ്കരിക്കപ്പെട്ട ശരീരത്തില്‍ തന്നോടുകൂടി വാഴും. ആ യുഗത്തിലും അവന്റെ ദാസന്‍മാര്‍ അവനോടു കൂടെ ഇരുന്ന് അവനെ ആരാധിക്കും.സഹസ്രാബ്ദയുഗത്തിന്റെ ഒടുവില്‍ അഗ്നിപ്രളയത്താല്‍ ഭൂമി ശുദ്ധികരിക്കപ്പെടുന്നു. (2 പത്രൊസ് 3:10-13). തുടര്‍ന്ന് ആദ്യം സൃഷ്ടിച്ച നിലയില്‍ ഭൂമിയെ യഥാസ്ഥാനപ്പെടുത്തും. തുടര്‍ന്ന് നിത്യയുഗം ആരംഭിക്കുകയാണ്. പുതിയ ഭൂ മിയില്‍ കര്‍ത്താവിനോടുകൂടി അവനോടു സദൃശന്‍മാരായി നാം യുഗായുഗം വസിക്കുകയും
അവനെ ആത്‌മാവില്‍ ആരാധിക്കുകയും ചെയ്യും. (വെളിപ്പാട് 21:3-5, 22:3-5 ,1 യോഹ 3:2) അങ്ങനെ നിത്യതയിലും ആരാധന തുടര്‍ന്നു കൊണ്ടിരിക്കും.
സജി സ്റ്റീഫന്‍ , (സണ്ടര്‍ലാണ്ട്) ( തുടരും……)